
/topnews/kerala/2024/06/03/if-kerala-wants-to-be-better-kerala-should-have-a-woman-chief-minister-says-m-mukundan
തൃപ്രയാർ: കേരളം നന്നാകണമെങ്കിൽ വനിത മുഖ്യമന്ത്രി വരണമെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. മണപ്പുറം സമീക്ഷയുടെ രാമു കാര്യാട്ട് പുരസ്കാരം സ്വീകരിച്ച് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പുരസ്കാര സമർപ്പണവും പി സലിംരാജ് അനുസ്മരണം ഉദ്ഘാടനവും നിർവഹിച്ചു.
എം മുകുന്ദൻ, സി കെ ജി വൈദ്യർ പുരസ്കാരജേതാവ് ഷീബാ അമീർ, പി സലിംരാജ് പുരസ്കാരജേതാവ് പി എൻ ഗോപീകൃഷ്ണൻ എന്നിവർക്ക് സച്ചിദാനന്ദൻ പുരസ്കാരം സമ്മാനിച്ചു. കെ വി പീതാംബരൻ സ്മാരകപുരസ്കാരം മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് വീട്ടിലെത്തി സമർപ്പിക്കും. വി എൻ രണദേവ് അനുസ്മരണ പരിപാടിയിൽ അധ്യക്ഷനായി.
ടി ആർ ഹാരി പരിപാടിയിൽ ആമുഖപ്രഭാഷണം നടത്തി. ടി എസ് സുനിൽകുമാർ, സി ജി അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. സലിം രാജ് രചന നിർവഹിച്ച പാട്ടുകളും കവിതകളും പരിപാടിക്കിടെ ആലപിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക്..?ചിത്രത്തിന്റെ പിന്നിലെ സത്യമെന്ത്