
/topnews/kerala/2024/05/31/11-bottles-of-liquor-worth-rs-3000-were-stolen-the-accused-were-arrested
കോഴിക്കോട്: കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയർ പിടിയിൽ. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് കവർന്നത്. മോക്ഷണം നടത്തിയ നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റുചെയ്തത്.
മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. നല്ല തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം. 3000 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് മോഷണം പോയതെല്ലാം.
'ബസുകളില് ഡാമേജ് സ്റ്റിക്കര്, കെഎസ്ആര്ടിസിക്ക് വിറ്റത് സ്ക്രാപ്പിന് വെച്ചത്'; വന്അഴിമതിഅവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജർ ജോലിയിൽ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. ഔട്ട്ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായുണ്ട്. ഇതോടെ മാനേജർ 28-ന് ചേവായൂർ പോലീസിൽ പരാതിനൽകുകയായിരുന്നു.