ആളില്ലാ വീട് കുത്തി തുറന്ന് മോഷണം; പണവും സ്വർണവും റാഡോ വാച്ചും നഷ്ടമായി

തിരുവനന്തപുരത്ത് ആളില്ലാത്ത വീട് കുത്തിതുറന്ന് ലക്ഷങ്ങളുടെ മോഷണം

ആളില്ലാ വീട് കുത്തി തുറന്ന് മോഷണം; പണവും സ്വർണവും റാഡോ വാച്ചും നഷ്ടമായി
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളില്ലാത്ത വീട് കുത്തിതുറന്ന് ലക്ഷങ്ങളുടെ മോഷണം. മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവർന്നു. തിരുവല്ലം ചിത്രാജ്ഞലി റോഡിന് സമീപം ഹക്കീം തറവാട്ടിൽ സയ്യദ് യൂസഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിലുണ്ടായിരുന്ന അഞ്ചുപവന്റെ മാല, ഒന്നര ലക്ഷം രുപ വിലവരുന്ന റാഡോ വാച്ച്, 18.000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ എട്ടുദിവസമായി സയ്യദും കുടുംബവും വീട്ടിലില്ലായിരുന്നു. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തിരുവല്ലം പോലീസിൽ പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. വീട്ടുടമസ്ഥന്റെ പരാതിയിൽ തിരുവല്ലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us