പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസ്; രാഹുലിന്റെ അമ്മക്കും സഹോദരിക്കും മുന്കൂര് ജാമ്യം

മുഖ്യപ്രതി രാഹുല് ഇപ്പോഴും വിദേശത്ത് ഒളിവിലാണ്

പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസ്; രാഹുലിന്റെ അമ്മക്കും സഹോദരിക്കും മുന്കൂര് ജാമ്യം
dot image

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസില് രണ്ട് പ്രതികള്ക്ക് മുന്കൂര് ജാമ്യം ലഭിച്ചു. മുഖ്യപ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാര്ത്തികയ്ക്കുമാണ് ജാമ്യം ലഭിച്ചത്. കോഴിക്കോട് ജില്ലാ സെഷന്സ് കോടതിയാണ് ജാമ്യം നല്കിയത്. കേസില് രണ്ട്, മൂന്ന് പ്രതികളാണ് ഇരുവരും. കേസില് ഒന്നാം പ്രതിയായ രാഹുല് ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. മുഖ്യ പ്രതി വിദേശത്തേക്ക് കടന്നതോടെ ബ്ലൂ കോര്ണര് നോട്ടീസ് നല്കിയ പൊലീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

പറവൂര് സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്തൃവീട്ടില് ക്രൂരമായ ഗാര്ഹിക പീഡനത്തിന് ഇരയായത്. സംഭവത്തില് പന്തീരാങ്കാവ് സ്റ്റേഷനില് പരാതി നല്കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്ന്ന് സംഭവത്തില് പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്ശനം രൂക്ഷമായതോടെയാണ് കേസില് നടപടി ഊര്ജ്ജിതമായത്. തുടര്ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന് സഹായിച്ച സീനിയര് സിവില് പൊലീസ് ഓഫിസര് ശരത്തിന് സസ്പെന്ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില് രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്ത്തിക എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ഹര്ജി; അടിയന്തരമായി പരിഗണിക്കാന് വിസമ്മതിച്ച് കോടതി

ഭര്ത്താവ് രാഹുല് ക്രൂരമായി മര്ദ്ദിച്ചെന്നും ഫോണ് ചാര്ജര് കഴുത്തില് കുരുക്കി ബെല്റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചില് കേട്ടിട്ടും ആരും സഹായിക്കാന് വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുല് ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോണ് രാഹുലിന്റെ കയ്യിലായിരുന്നു വീട്ടുകാരെ വിവരമറിയിക്കാന് കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില് സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നില് അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം.രാഹുലിനെതിരെ വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ മാതാവ്, സഹോദരി എന്നിവര്ക്കെതിരെ പൊലീസ് കേസെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us