കേരളത്തിലേക്കുള്ള കൂടുതല് വിമാനങ്ങള് റദ്ദാക്കി എയര് ഇന്ത്യ എക്സ്പ്രസ്

ഈ മാസം 29 മുതല് ജൂണ് ഒന്നുവരെയുള്ള വിവിധ സര്വീസുകള് എയര് ഇന്ത്യ എക്സ്പ്രസ് നേരത്തെ റദ്ദാക്കിയിരുന്നു

കേരളത്തിലേക്കുള്ള കൂടുതല് വിമാനങ്ങള് റദ്ദാക്കി എയര് ഇന്ത്യ എക്സ്പ്രസ്
dot image

മസക്റ്റ്: ഒമാനില് നിന്ന് കേരളത്തിലേക്കുള്ള കൂടുതല് എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള് റദ്ദാക്കി. ജൂണ് രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട്-മസ്കറ്റ് വിമാനവും ജൂണ് മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്കറ്റ്-കോഴിക്കോട് സര്വീസുകളും റദ്ദാക്കി.

ജൂണ് ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ കണ്ണൂര് മസ്കറ്റ്, മസ്കറ്റ്-കണ്ണൂര് സര്വീസുകളും ഉണ്ടാകില്ല. ഇതേ ദിവസങ്ങളില് തിരുവനന്തപുരം-മസ്കറ്റ് സര്വീസുകളും എയര് ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.

ഈ മാസം 29 മുതല് ജൂണ് ഒന്നുവരെയുള്ള വിവിധ സര്വീസുകള് എയര് ഇന്ത്യ എക്സ്പ്രസ് നേരത്തെ റദ്ദാക്കിയിരുന്നു. ഒമാന് തലസ്ഥാനമായ മസ്കറ്റില് നിന്നുള്ള സര്വീസുകളാണ് ഓപ്പറേഷണല് കാരണങ്ങള്കൊണ്ട് വിമാനക്കമ്പനി റദ്ദാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us