സുഗമമായ പ്രവര്ത്തനത്തിന് പണമിടപാട്; സിഎംആര്എല് നല്കിയ ഹര്ജി അപക്വമെന്ന് ഇ ഡി ഹൈക്കോടതിയില്

പാരിസ്ഥിതിക വെല്ലുവിളികളടക്കം നേരിടുന്നതിനാല് സുഗമമായ പ്രവര്ത്തനത്തിനാണ് പണമിടപാടുകള് നടത്തിയത്

dot image

കൊച്ചി: മാസപ്പടി കേസില് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്എല് ജീവനക്കാര് നല്കിയ ഹര്ജി അപക്വമെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചട്ടങ്ങള് പാലിച്ചാണ് പ്രവര്ത്തിച്ചിരുന്നതെന്ന സിഎംആര്എല് കമ്പനിയുടെ വാദം തെറ്റാണെന്നും 2019 ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയില് 133.82 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു.

പാരിസ്ഥിതിക വെല്ലുവിളികളടക്കം നേരിടുന്നതിനാല് സുഗമമായ പ്രവര്ത്തനത്തിനാണ് പണമിടപാടുകള് നടത്തിയത്. രാഷ്ട്രീയക്കാരടക്കമുള്ളവര്ക്കാണ് ഇത്തരത്തില് പണം നല്കിയത്. ഇക്കാര്യം കമ്പനി അധികൃതര് ആദായനികുതി വകുപ്പിന് മുന്നില് സമ്മതിച്ചിട്ടുണ്ട്. വീണാ വിജയന്റെ എക്സലോജികിന് 1.72 കോടി നല്കിയതും വിവിധ അന്വേഷണങ്ങളില് വെളിപ്പെട്ടിരുന്നുവെന്നും ഹര്ജി പരിഹണിക്കവെ ഇ ഡി പറഞ്ഞു. ജസ്റ്റിസ് ടിആര് രവി അധ്യക്ഷനായ സിംഗിള് ബെഞ്ച് ഇന്ന് വാദം കേട്ടത്.

ഇസിഐആര് റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഇതുവഴി ആരും കുറ്റക്കാരാകുന്നില്ലെന്നും കേന്ദ്ര ഏജന്സി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ഇഡി സമന്സ് ചോദ്യം ചെയ്ത് സിഎംആര്എല് എംഡി എസ്എന് ശശിധരന് കര്ത്തയും ഉദ്യോഗസ്ഥരുമായിരുന്നു ഹര്ജി നല്കിയത്.

dot image
To advertise here,contact us
dot image