യുവാവ് മരിച്ച നിലയില്; മൃതദേഹം സ്വന്തം വര്ക്ക്ഷോപ്പിന് സമീപത്തെ ഓവ് ചാലില്

സ്വന്തം വര്ക്ക്ഷോപ്പിന് സമീപത്തെ ഓവ് ചാലില് രതീഷിന്റെ മൃതദേഹം നാട്ടുകാര് കണ്ടെത്തുകയായിരുന്നു.

യുവാവ് മരിച്ച നിലയില്; മൃതദേഹം സ്വന്തം വര്ക്ക്ഷോപ്പിന് സമീപത്തെ ഓവ് ചാലില്
dot image

കാസര്കോട്: കാസര്കോട് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. ബന്തടുക്കയില് രതീഷ് ( 40 ) ആണ് മരിച്ചത്. ഇന്ന് പുലര്ച്ചയോടെയായിരുന്നു സംഭവം. സ്വന്തം വര്ക്ക്ഷോപ്പിന് സമീപത്തെ ഓവ് ചാലില് രതീഷിന്റെ മൃതദേഹം നാട്ടുകാര് കണ്ടെത്തുകയായിരുന്നു.

വര്ക്ക് ഷോപ്പിന് സമീപം ഇയാളുടെ സ്കൂട്ടര് ചരിഞ്ഞു വീണ നിലയില് കണ്ടെത്തി. വാഹനം നിര്ത്തുന്നതിനിടയില് കാല് വഴുതി ഓവ് ചാലില് വീണെന്നാണ് പ്രാഥമിക നിഗമനം. രവീന്ദ്രന്നായര്-ബാലാമണി ദമ്പതികളുടെ മകനാണ്. മൃതദേഹം പോസ്റ്റ്മാര്ട്ടത്തിനായി കാസര്കോട് ജനറല് ആസ്പത്രിയിലേക്ക് മാറ്റി. ബേഡകം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us