
Jul 29, 2025
03:51 AM
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമയത്ത് കിഫ്ബി മസാലബോണ്ട് കേസില് തോമസ് ഐസക്കിനെ ഇഡി ചോദ്യം ചെയ്യുന്നത് വിലക്കിയ നടപടി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. സ്ഥാനാർഥിയായതിനാൽ ഇഡി മുമ്പാകെ ഹാജരാകുന്നതിൽ നിന്ന് സിംഗിൾ ബെഞ്ച് തോമസ് ഐസക്കിനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇഡിയുടെ അപ്പീൽ. ഇലക്ഷൻ കഴിഞ്ഞ സാഹചര്യത്തിൽ ഹർജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയായിരുന്നു ഡിവിഷൻ ബെഞ്ച് അപ്പീൽ തീർപ്പാക്കിയത്. ആക്ഷേപങ്ങൾ സിംഗിൾ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാൻ ഇഡിക്ക് നിർദേശവും നൽകി.