കാസർഗോഡ് സിപിഐഎം നേതാക്കൾക്കെതിരെ സിപിഐഎം പ്രവർത്തകന് സ്ഫോടക വസ്തുവെറിഞ്ഞു; കേസ്

സംഭവത്തില് അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്.

dot image

കാസർഗോഡ്: കാസർകോട് അമ്പലതറയിൽ സിപിഐഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞു. ഒരാൾക്ക് പരുക്ക്. കണ്ണോത്ത് തട്ട് ആമിനയ്ക്കാണ് പരുക്കേറ്റത്. സംഭവത്തില് അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്.

സിപിഐഎം പ്രവർത്തകനായ അമ്പലത്തറ ലാലൂർ സ്വദേശി രതീഷ് ആണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇയാൾ കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയാണ്. ആർ എസ് എസ് പ്രവർത്തകനായിരുന്ന അമ്പലത്തറ ദാമോദരൻ വധ കേസിലെ പ്രതിയായിരുന്നു ഇയാള്.

dot image
To advertise here,contact us
dot image