ഗുഡ്സ് ട്രെയിന് പ്ലാറ്റ്ഫോമിൽ നിര്ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര് ട്രെയിനുകള്ക്ക് ഒന്നാം പ്ലാറ്റ്ഫോമില് നിര്ത്താൻ കഴിയാതെ വന്നു

ഗുഡ്സ് ട്രെയിന് പ്ലാറ്റ്ഫോമിൽ നിര്ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ
dot image

കാസർകോട്: ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി പോയി. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര് ട്രെയിനുകള്ക്ക് ഒന്നാം പ്ലാറ്റ്ഫോമില് നിര്ത്താൻ കഴിയാതെ വന്നു.

ട്രെയിനുകൾക്ക് നിർത്താൻ കഴിയാതെ വന്നതോടെ ട്രെയിൻ കയറാനെത്തിയ പല യാത്രക്കാരും ദുരിതത്തിലായി. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പോവുകയായിരുന്നു എന്നാണ് വിവരം.

ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടതിനാൽ ഈ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ മൂന്നാം പ്ലാറ്റ്ഫോമിലാണ് എത്തിയത്. സംഭവത്തില് അധികൃതര് ഇതുവരെ വിശദീകരണം നല്കിയിട്ടില്ല. ഇന്ന് രാവിലെ വരെയും ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് മാറ്റിയിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us