REPORTER IMPACT:പോക്സോകേസില് പ്രതിയെ അറസ്റ്റ് ചെയ്യാത്ത സംഭവത്തില് മനുഷ്യാവകാശകമ്മീഷന് കേസെടുത്തു

ഒരാഴ്ച്ചക്കകം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കണം

REPORTER IMPACT:പോക്സോകേസില് പ്രതിയെ അറസ്റ്റ് ചെയ്യാത്ത സംഭവത്തില് മനുഷ്യാവകാശകമ്മീഷന് കേസെടുത്തു
dot image

മലപ്പുറം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പോക്സോ കേസില് പ്രതിയെ അറസ്റ്റ് ചെയ്യാത്ത സംഭവത്തില് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഒരാഴ്ച്ചക്കകം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്പേഴ്സണും ജുഡീഷ്യല് അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂണില് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില് നടക്കുന്ന സിറ്റിംഗില് കേസ് പരിഗണിക്കും. റിപ്പോര്ട്ടര് വാര്ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കോഴിക്കോട് മെഡിക്കല് കോളേജ് പൊലീസ് പ്രതിയെ പിടികൂടിയെല്ലെന്ന അതിജീവിതയുടെ പിതാവിന്റെ വെളിപ്പെടുത്തല് റിപ്പോര്ട്ടര് പുറത്തുവിട്ടിരുന്നു.

പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് റിസോര്ട്ടിലും ഫ്ലാറ്റിലും കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില് പോക്സോ കേസ് എടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല. കേസ് ഒതുക്കാന് പൊലീസ് ശ്രമിക്കുന്നതായും അതിജീവിതയും പിതാവും വെളിപ്പെടുത്തി. കോഴിക്കോട് മെഡിക്കല് കോളേജ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും അതിജീവിതയുടെ പിതാവ് റിപ്പോര്ട്ടറിനോട് നേരത്തെ വളിപ്പെടുത്തിയിരുന്നു.

പ്രതിയെ സംരക്ഷിക്കാന് നീക്കം നടക്കുന്നതായും കേസ് എടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ലെന്നും പിതാവ് വെളിപ്പെടുത്തി. മൊഴിയെടുക്കാനെന്ന പേരില് പെണ്കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അപമാനിച്ചു. കുട്ടിയോട് സംസാരിച്ച് കേസ് എടുക്കാന് കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. മൊഴിയുടെ പകര്പ്പ് പൊലീസ് കാണിച്ചില്ല. തങ്ങളാണ് പ്രതികള് എന്ന രീതിയിലുള്ള പെരുമാറ്റം സ്റ്റേഷനില് നിന്ന് ഉണ്ടായി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ അതിജീവിതയുടെ പിതാവ് നേരത്തെ ഉന്നയിച്ചിരിക്കുന്നത്. കൊണ്ടോട്ടി സ്വദേശി ആഷിക്കാണ് പ്രതിയെന്നും ഇയാളുമായുള്ള ബന്ധത്തെ തുടര്ന്നാണ് ഭാര്യയുമായി പിരിഞ്ഞതെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞു. ആഷിക് പണം നല്കി സ്വാധീനിച്ചതു കൊണ്ടാകും പൊലീസ് നടപടി എടുക്കാത്തത്. സംഭവത്തില് ബന്ധമുള്ള എല്ലാ പ്രതികളും അറസ്റ്റിലാവണമെന്നും അതിജീവിതയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

വയനാടും കോഴിക്കോടും കൊണ്ടുപോയി ഉപദ്രവിച്ചതായാണ് അതിജീവിത റിപ്പോര്ട്ടറിനോട് വെളിപ്പെടുത്തിയത്. രണ്ടിടങ്ങളില് വെച്ചും അങ്കിള് (പ്രതി) മോശമായി പെരുമാറി. ആഷിഖ് എന്നയാളാണ് അങ്കിള്. ഏഴുവര്ഷമായി വീട്ടില് വരാറുണ്ട്. ആരാണെന്ന് ചോദിച്ചപ്പോള്, ആവശ്യമില്ലാത്തത് ചോദിക്കരുതെന്ന് മാതാവ് പറഞ്ഞു. പൈസ കിട്ടാനാണ് ആഷിഖിന്റെ കൂടെ പോകുന്നതെന്ന് മാതാവ് പറഞ്ഞു. പുറത്തുപറഞ്ഞാല് അങ്കിള് വെട്ടിക്കൊല്ലുമെന്ന് മാതാവ് പറഞ്ഞു. പിതാവിനെ മയക്കുമരുന്ന് കേസില് കുടുക്കുമെന്ന് പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. പൊലീസുകാരോട് പറഞ്ഞപ്പോഴും വിശ്വസിച്ചില്ലെന്നും അങ്കിള് ചെയ്യാത്ത തെറ്റല്ലേ എന്ന് ചോദിച്ചുവെന്നും അതിജീവിത പറഞ്ഞു. ചെയ്ത തെറ്റെന്ന് ആവര്ത്തിച്ചുവെന്നും അങ്കിള് അറിഞ്ഞുകൊണ്ട്തന്നെയാണ് അങ്ങനെ പെരുമാറിയതെന്നും അതിജീവിത റിപ്പോര്ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us