/topnews/kerala/2024/05/16/the-14-year-old-who-went-to-act-in-the-movie-was-found

'സിനിമയില് അഭിനയിക്കാന് പോയ' 14 കാരനെ കണ്ടെത്തി

ചെന്നൈ -ഗുരുവായൂര് എക്സ്പ്രസില് യാത്ര ചെയ്തിരുന്ന കുട്ടിയെ യാത്രക്കാരന് തിരിച്ചറിയുകയായിരുന്നു

dot image

പത്തനംതിട്ട: സിനിമയില് അഭിനയിക്കാന് യാത്ര പോകുകയാണെന്നുപറഞ്ഞ് അമ്മയ്ക്ക് കത്ത് എഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി. മല്ലപ്പള്ളി ആനിക്കാടുനിന്ന് കാണാതായ 14 കാരനെ യ്രെിനില്വെച്ചാണ് കണ്ടെത്തിയത്. ചെന്നൈ -ഗുരുവായൂര് എക്സ്പ്രസില് യാത്ര ചെയ്തിരുന്ന കുട്ടിയെ ഒരു യാത്രക്കാരന് തിരിച്ചറിയുകയായിരുന്നു.

തുടര്ന്ന് കൊല്ലത്ത് ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മല്ലപ്പള്ളി -കോട്ടയം റോഡിലെ ഒരു ട്യൂഷന് കേന്ദ്രത്തില് പോയതായിരുന്നു വിദ്യാര്ഥി. യാത്ര ചെയ്തിരുന്ന സൈക്കിള് മല്ലപ്പള്ളി ബസ്സ്റ്റാന്ഡിന് സമീപം കണ്ടെത്തി. കീഴ്വായ്പൂര് പൊലീസ് വീട്ടില് നടത്തിയ പരിശോധനയില് സിനിമയില് അഭിനയിക്കാന് യാത്ര പോകുകയാണെന്നുപറഞ്ഞ് അമ്മയ്ക്ക് എഴുതിയ കത്ത് കണ്ടെടുത്തിരുന്നു.

രാജ്യം വിട്ടെന്ന് രാഹുല്; 'ഞാന് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല'

മല്ലപ്പള്ളിയില്നിന്ന് ബസില് കയറിയ വിദ്യാര്ഥി ചങ്ങനാശ്ശേരിയില് ഇറങ്ങിയതായി കണ്ടക്ടര് മൊഴിനല്കിയിരുന്നു. എസ്ഐ സതിശേഖറിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us