
/topnews/kerala/2024/05/11/congress-action-by-expelling-kpcc-member-for-breach-of-discipline
കോഴിക്കോട്: കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോകസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥിയായ എം കെ രാഘവനെതിരെ ഇദ്ദേഹം പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ തന്നെയാണ് ഇദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തിയത്. അതേസമയം കോൺഗ്രസിൽ നിന്ന് നേരത്തെ സുബ്രഹ്മണ്യൻ രാജിവെച്ചിരുന്നു എന്നാണ് വിവരം.