
/topnews/kerala/2024/05/08/air-india-express-from-thiruvananthapuram-to-doha-has-been-cancelled
തിരുവനന്തപുരം: എയർ ഇന്ത്യ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. ഇന്ന് 10.10 നു പോകേണ്ട വിമാനമായിരുന്നു റദ്ദാക്കിയത്.
സർവ്വീസ് റദ്ദാക്കിയത് പലരും അറിഞ്ഞിരുന്നില്ല. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയെന്ന് അറിയുന്നതെന്ന് യാത്രക്കാർ പ്രതികരിച്ചു. വിമാനത്താവളത്തിനു മുന്നിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.
ക്യാബിന് ക്രൂ അംഗങ്ങളില് ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര് ഇന്ത്യയില് സര്വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന് ക്രൂ ജീവനക്കാര് സിക്ക് ലീവ് എടുക്കുകയായിരുന്നു. തുടര്ന്ന് ഫ്ളൈറ്റ് റദ്ദാക്കിയതില് യാത്രക്കാര്ക്കുണ്ടായ അസൗകര്യത്തില് എയര് ഇന്ത്യ ക്ഷമ ചോദിച്ചു. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര് ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു.