
കൊച്ചി: കൊടും ചൂടില് ഉരുകുകയായിരുന്നു ഈ വേനലില് കേരളം. ചൂടിന് അല്പം ആശ്വാസമായി വേനല് മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ വൈകിട്ടു മുതൽ വടക്കൻ കേരളത്തില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 9-ാം തീയതി മലപ്പുറം, വയനാട് ജില്ലകളില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല് മധ്യ–തെക്കൻ കേരളത്തിൽ നിലവില് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത ആഴ്ച മധ്യ–തെക്കൻ ജില്ലകളില് ശക്തമായ മഴ ലഭിച്ചേക്കും. 10 -ാം തീയതില് ഇടുക്കി ജില്ലയില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ മണ്സൂണ് കൃത്യസമയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല് മേയ് 15നു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തയുണ്ടാകൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എന്നാല് ചൂടിന് കര്യമായ കുറവൊന്നും ഈ മാസം അവസാനം വരെ ഉണ്ടാകാന് സാധ്യതയില്ല. കനത്ത ചൂട് വരും ദിവസങ്ങളിലും തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലവിലുണ്ട്.