/topnews/kerala/2024/05/03/police-troubled-by-a-thief

തലവേദനയായി പിടികിട്ടാക്കള്ളൻ; മോഷ്ടിക്കാൻ ഒരേസ്ഥലത്ത് കയറിയത് നാലുവതവണ

ബുധനാഴ്ചയാണ് അവസാനം മോഷണം നടത്തിയത്

dot image

കണ്ണൂർ: ഒന്നല്ല, രണ്ടല്ല.. നാല് തവണ ഒരു കള്ളൻ ഒരേ സ്ഥലത്ത് മോഷണം നടത്തി. നാല് തവണയും കള്ളൻ സിസിടിവിയിൽ പതിഞ്ഞു. പക്ഷെ, പിടിക്കാനായില്ല. ഇപ്പോൾ പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്റെ ഉടമകൾക്ക് തലവേദനയായിരിക്കുകയാണ് ഈ കള്ളൻ. ബുധനാഴ്ചയാണ് അവസാനം മോഷണം നടത്തിയത്. കെട്ടിടത്തിന്റെ ഷീറ്റുകളും സീലിംഗും തകർത്ത് താഴെയിറങ്ങിയ കള്ളൻ കൗണ്ടറിൽ നിന്ന് ഇരുപത്തിയയ്യായിരം രൂപ കവർന്നു.

കള്ളന് പ്രിയപ്പെട്ട ചില ഐറ്റങ്ങളുമുണ്ട്, പെർഫ്യൂമുകളും ഷാംപൂവും. ആയിരക്കണക്കിന് രൂപയുടെ പെർഫ്യൂമുകളാണ് മോഷ്ടിച്ചത്. മോഷ്ടിച്ചയുടനെ ഒളിഞ്ഞും മറഞ്ഞുമൊന്നും പോവാൻ ഈ കള്ളനെ കിട്ടില്ല കേട്ടോ... കൗണ്ടറിലിരുന്ന് സിസിടിവി ക്യാമറ നോക്കി കൂൾ ഡ്രിങ്ക്സ് കുടിച്ചാണ് കളളൻ പോയത്. സൂപ്പർ മാർക്കറ്റിലുളളവർ സിസിടിവി നോക്കിയപ്പോൾ നല്ല പരിചയമുളളയാൾ. മുൻപ് മൂന്ന് തവണയും മോഷ്ടിക്കാൻ കയറിയ അതേ വിരുതൻ.

അന്നെല്ലാം വെന്റിലേറ്റർ ഇളക്കിമാറ്റി ആ വഴിയായിരുന്നു പ്രവേശനം. ആ പഴുത് അങ്ങനെ അടച്ചു. എന്നിട്ടും പിൻമാറാതെ ഷീറ്റിളക്കിയാണ് കളളൻ അകത്തെത്തിയത്. പയ്യന്നൂർ പൊലീസിനെ വട്ടം കറക്കുന്ന കള്ളനെ ഇതുവരെ പിടികൂടാനായിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us