'ഇങ്ങനെയും വിവാഹം നടത്താം, 1000 രൂപ അധികം നൽകിയാൽ മതി'; മാതൃകയായി ശ്രീധന്യ ഐഎഎസ്

സ്വന്തം വീട്ടിൽ ഇനി ആർക്കും വിവാഹം നടത്താം

dot image

തിരുവനന്തപുരം: ലളിതമായി നടത്തിയ സ്വന്തം വിവാഹത്തിലൂടെ സമൂഹത്തിന് മികച്ചൊരു സന്ദേശം പകര്ന്നു നല്കിയിരിക്കുകയാണ് ശ്രീധന്യ ഐഎഎസ്. രജിസ്റ്റര് ഓഫീസില് പോകാതെ സ്വന്തം വീട്ടില് വച്ച് ആര്ക്കും വിവാഹം രജിസ്റ്റര് ചെയ്യാമെന്നാണ് ശ്രീധന്യയുടെ വിവാഹം പകരുന്ന സന്ദേശം. ഇതിനായി 1000 രൂപ മാത്രമാണ് ചെലവാകുക എന്ന, അധികമാര്ക്കും അറിയാത്ത വിവരമാണ് ശ്രീധന്യ പങ്കുവച്ചിരിക്കുന്നത്.

ഇന്നലെ ശ്രീധന്യയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. ഓച്ചിറ സ്വദേശിയായ ഗായക് ചന്ദ്രയാണ് വരൻ. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീട്ടിൽ വെച്ചായിരുന്നു വിവാഹം. ഇങ്ങനെ വിവാഹം നടത്താമെന്ന് അറിയുന്നവർ കുറവാണ്. സാധാരണക്കാരിലേക്ക് ഈ സേവനങ്ങളെ പറ്റിയുള്ള അറിവുകൾ എത്തിക്കുക എന്നതു കൂടിയായിരുന്നു ശ്രീധന്യയുടെ ലക്ഷ്യം. 1000 രൂപ അധികം നൽകിയാൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി വിവാഹം നടത്തുമെന്നാണ് വ്യവസ്ഥയെന്നും ശ്രീധന്യ പറഞ്ഞു.

ആദിവാസി വിഭാഗത്തിൽ നിന്ന് ഐഎഎസ് പദവിയിലേക്ക് എത്തിയ മിടുക്കിയാണ് ശ്രീധന്യ. 2019ലാണ് ശ്രീധന്യ ഐഎഎസ് നേടിയത്. കഴിഞ്ഞ ഡിസംബറിൽ രജിസ്ട്രേഷൻ ഐ ജി യായി ശ്രീധന്യ ചുമതലയേറ്റിരുന്നു. ആഡംബര വിവാഹം എന്ന ചിന്താഗതി മാറി ലാളിതമായ വിവാഹം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നും ശ്രീധന്യ പറഞ്ഞു. ശ്രീധന്യയെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ച് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ എസ് അരുൺ കുമാറാണ് വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പ്രോട്ടോക്കോള് പ്രകാരം സ്ഥാനം എംപിക്കും മേലെ, പക്ഷേ ഒരു ബസ് തടയാനുള്ള അധികാരം മേയർക്കുണ്ടോ?
dot image
To advertise here,contact us
dot image