
/topnews/kerala/2024/04/29/those-who-come-to-work-drunkvigilance-check-to-find-out-mass-leave-at-pathanapuram-ksrtc-depot
കൊല്ലം : പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ മദ്യപിച്ച് ജോലിക്ക് എത്തുന്നവരെ കണ്ടെത്താൻ വിജിലൻസ് പരിശോധന നടത്തിയതിന് പിന്നാലെ കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധിയെടുത്ത് ജീവനക്കാർ.ഡിപ്പോയിൽ നിന്നുള്ള15 ബസ് സർവീസുകൾ മുടങ്ങി.12 ജീവനക്കാരാണ് അവധിയെടുത്തത്.
പരിശോധനയിൽ മദ്യപിച്ച് ജോലിക്ക് എത്തിയ മൂന്നു പേരെ പിടികൂടുകയും ചെയ്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേരളത്തിലെ വിവാദങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനും അഭിമുഖം നല്കിയിട്ടില്ല; പ്രകാശ് ജാവദേക്കര്