'തലശ്ശേരിയിൽ കള്ളവോട്ട് നടന്നു'; ബിജെപി

ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെപി ശ്രീശൻ അറിയിച്ചു.

dot image

വടകര: വടകര ലോക്സഭാ മണ്ഡലത്തിൽ തലശ്ശേരി ഭാഗത്ത് കള്ളവോട്ട് നടന്നെന്നാരോപിച്ച് ബിജെപി രംഗത്ത്. തലശ്ശേരി മണ്ഡലത്തിലെ എരഞ്ഞോളിയിലെ ചില ബൂത്തുകളിൽ വൻതോതിൽ കള്ളവോട്ട് നടന്നതായി ബിജെപി വടകര പാർലമെന്റ് ഇൻചാർജ് കെപി ശ്രീശൻ ആരോപിച്ചു.

93 ശതമാനം പോളിങ് വരെ നടന്ന ബൂത്തുണ്ട്. ഇവിടെ മറ്റു പാർട്ടികളുടെ ഏജന്റുമാരെ ഇരിക്കാൻ അനുവദിച്ചില്ല. തുടർന്നാണ് കള്ളവോട്ട് നടന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെപി ശ്രീശൻ അറിയിച്ചു.

dot image
To advertise here,contact us
dot image