പാലക്കാട് വേനൽ കനക്കുന്നു; സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ലക്ഷ്മിയെ കനാലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു

പാലക്കാട് വേനൽ കനക്കുന്നു; സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
dot image

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെ ലക്ഷ്മിയെ കനാലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.

ഒരാഴ്ച്ച മുന്നേ പാലക്കാട് കുത്തന്നൂരിൽ സൂര്യഘാതമേറ്റ് ഒരാൾക്ക് മരണം സംഭവിച്ചിരുന്നു. കുത്തന്നൂര് പനയങ്കടം വീട്ടില് ഹരിദാസനാണ് മരിച്ചിരുന്നത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്. ജില്ലയിലും സംസ്ഥാനത്തും കടുത്ത ചൂട് തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിലും സൂര്യഘാതമേറ്റ് ഒരാൾ മരിച്ചിരുന്നു. നെടുംബ്രത്ത് കിണർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് യു എം വിശ്വനാഥൻ (53) സൂര്യാഘാതമേറ്റ് മരിച്ചത്.

ചുട്ടുപൊള്ളി സംസ്ഥാനം; ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us