
/topnews/kerala/2024/04/27/kozhikode-constituency-makes-tension-in-parties-after-the-low-percent-of-polling
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഇരു മുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. 2014 നേക്കാൾ കുറഞ്ഞ പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. സാമുദായിക വോട്ടിലെ ഭിന്നതയും ഇപി ഫാക്ടറും വോട്ടർമാരെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ.
യുഡിഎഫ് തരംഗം ദൃശ്യമായ 2019ലെ വോട്ട് ശതമാനത്തിൽ നിന്ന് ആറ് ശതമാനത്തിലേറെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2009 ലെ 75% പോളിങ് പോലും ഇത്തവണ ഉണ്ടായില്ല. മുന്നണികൾ കൂട്ടിയും കിഴിച്ചും കണക്കെടുക്കുമ്പോൾ ഇരുഭാഗത്തും ആശങ്ക ബാക്കിയാവുകയാണ്. ന്യൂനപക്ഷ രാഷ്ട്രീയവും മോദി വിരുദ്ധ നിലപാടിൽ ഊന്നിയ പ്രചാരണവും കളത്തിൽ നിറഞ്ഞുവെങ്കിലും വോട്ടർമാരെ ബൂത്തിലെത്തിച്ചില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട പ്രചാരണവും ഫലം കണ്ടില്ല. സാമുദായിക വോട്ടിലെ വർധനവാണ് എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ.
മുസ്ലിം സാമുദായിക വോട്ടിലെ ഭിന്നത, എൻഡിഎ സ്ഥാനാർഥി എംടി രമേശ് പിടിക്കുന്ന വോട്ടുകൾ എന്നിവ മണ്ഡലത്തിൽ നിർണായകമാകും. ഇ പി ജയരാജന്റെ വെളിപ്പെടുത്തലും പുറത്തുവന്ന ബിജെപി ബന്ധവും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. അടിയൊഴുക്കുകൾ ദൃശ്യമായ തിരഞ്ഞെടുപ്പിൽ നിഗമനങ്ങൾ അസാധ്യമാവുകയാണ്.
പ്രചാരണത്തിലെ വാശി പോളിങ്ങിലും കാണിച്ച് കണ്ണൂർ; വോട്ട് ചെയ്തത് 76.86 ശതമാനം പേർ