ജയരാജന് കൂടിക്കാഴ്ച്ചക്ക് പോകരുതായിരുന്നു; വിമര്ശിച്ച്തോമസ് ഐസക്

'വിഷയം സിപിഐഎം ചര്ച്ച ചെയ്യും'

dot image

പത്തനംതിട്ട: പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ പി ജയരാജനെ വിമര്ശിച്ച് തോമസ് ഐസക്. വിഷയം സിപിഐഎം ചര്ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ജയരാജന് നിഷ്കളങ്കമായി കൂടിക്കാഴ്ച്ചക്ക് പോകരുതായിരുന്നു. ഇത്തരം കാര്യം നിശ്ചയമായും പാര്ട്ടി ഘടകത്തില് ചര്ച്ച ചെയ്യണം. വിഷയത്തിലെ എന്റെ അഭിപ്രായം പാര്ട്ടി ഘടകത്തില് പറയും. ഇപ്പോള് മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

പത്തനംതിട്ടയില് തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. വോട്ടിംഗ് ശതമാനത്തില് പത്തനംതിട്ട കണ്ടത് റെക്കോര്ഡ് തകര്ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇതിനിടെ ജാവദേക്കര് -ഇ പി ജയരാജന് കൂടിക്കാഴ്ച്ചയില് പാര്ട്ടിക്ക് അതൃപ്തിയുണ്ട്. ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ജയരാജന്റെ വെളിപ്പെടുത്തല് അനവസരത്തിലാണെന്ന നിഗമനത്തിലാണ് പാര്ട്ടി.

വിഷയം വിശദമായി ചര്ച്ച ചെയ്യാന് സിപിഐഎം ഒരുങ്ങുകയാണ്. സംഭവത്തില് തിങ്കളാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില് വിശദമായ ചര്ച്ച നടക്കും. ജയരാജന്റെ കൂടിക്കാഴ്ച്ച പാര്ട്ടിയെ അറിയിക്കാത്തത് ഗൗരവതരമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്.

dot image
To advertise here,contact us
dot image