
/topnews/kerala/2024/04/26/minister-vn-vasavan-said-that-kerala-will-achieve-a-historic-victory
കോട്ടയം: ദല്ലാളന്മാർ എല്ലാ കാലവും ദല്ലാൾ പണി ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ. അത് സ്ഥാപിത താല്പര്യത്തോടെയാണ്. അതിനു പുറകെ പോകാതിരിക്കുകയാണ് പൊതുപ്രവർത്തകർ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. മധ്യതിരുവിതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം ചരിത്ര വിജയം നേടും. കേന്ദ്രത്തിനുള്ള താക്കീത് കേരളം നൽകുമെന്നും മന്ത്രി പറഞ്ഞു. ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്നതിനാൽ പുതുപ്പള്ളിയില് പ്രചാരണരംഗത്ത് ഇല്ലാതിരുന്ന ആവേശം വോട്ടിംഗ് രംഗത്തും കാണിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല. ഡൽഹി ലെഫ്റ്റനൽ ഗവർണർക്ക് കേരളത്തെ അറിയില്ല. എന്തെല്ലാം ഭീഷണികൾ ഉണ്ടായാലും അതിന് വഴങ്ങുന്ന നാടല്ല കേരളം. ഗവർണർക്ക് വന്ന പോലെ തന്നെ മടങ്ങി പോകേണ്ടി വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.