'കലാകാരൻ എന്നു പറഞ്ഞ് അവഹേളിച്ചു, മാനസികമായി വിഷമം ഉണ്ടായി'; എം മുകേഷ്

ആദ്യമായാണ് സ്വന്തം പേരിന് വോട്ടു ചെയ്യുന്നത്. വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കും

dot image

കൊല്ലം: നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം മുകേഷ് മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കലാകാരനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് അതൊന്നും ആർക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരൻ എന്ന് പറഞ്ഞ് അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു.

ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. ബൂത്തുകളിൽ നീണ്ട ക്യൂവാണ്. ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്. വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് മുകേഷ് പറഞ്ഞു.

ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്ധാരയുടെ തെളിവ്; കെ മുരളീധരന്

ആദ്യമായാണ് സ്വന്തം പേരിന് വോട്ടു ചെയ്യുന്നത്. കലാകാരനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എന്ന ചോദ്യത്തിന് അതൊന്നും ആർക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരൻ എന്ന് പറഞ്ഞു അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു. മാനസികമായി അത് വിഷമം ഉണ്ടാകുന്നു. തത്കാലം രാഷട്രീയമായി തന്നെ നിൽക്കട്ടെ' എന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

dot image
To advertise here,contact us
dot image