'പള്ളികളിലെ ജോലിക്കാരുടെ പണികളയും'; സിപിഐഎമ്മുമായി സഹകരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന് അൻവർ

സമസ്തയിലെ ജിഫ്രി മുത്തുക്കോയ തങ്ങൾ വിഭാഗം എൽഡിഎഫിനൊപ്പമെന്ന് പി വി അന്വര്

dot image

മലപ്പുറം: സിപിഐഎമ്മുമായി സഹകരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പി വി അൻവർ എംഎൽഎ. ലീഗ് നേതാവ് പിഎംഎ സലാമിൻ്റെ കൂടെ ഉള്ളവരാണ് ഭീഷണിപെടുത്തുന്നതെന്നും അൻവർ ആരോപിച്ചു. പള്ളികളിൽ ജോലി ചെയ്യുന്നവരുടെ പണികളയുമെന്നാണ് ഭീഷണി. സമസ്തയിലെ ജിഫ്രി മുത്തുക്കോയ തങ്ങൾ വിഭാഗം എൽഡിഎഫിനൊപ്പമാണ്. കേരളത്തിൽ 18 സീറ്റിൽ എൽഡിഎഫ് വിജയിക്കുമെന്നും അൻവർ പറഞ്ഞു.

വയനാട് മണ്ഡലത്തിൽ ബിജെപി കിറ്റ് വിതരണം നടത്തുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഹുൽഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിലെത്തും. രാഹുൽ ഗാന്ധിക്ക് എതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അൻവർ വ്യക്തമാക്കി. കൊടി ഉയർത്താൻ പറ്റാത്തതിൻ്റെ ഉത്തരവാദിത്തം സാദിഖലി തങ്ങൾക്കും പിഎംഎ സലാമിനുമാണ്. സുന്നികളുടെ യോജിപ്പിൽ ലീഗിന് ഭയമാണ്. യോജിപ്പ് തീരുമാനത്തിൽ എത്തിയിരുന്നു, എന്നൽ അത് തകർക്കൽ ലീഗിൻറെ ആവശ്യമാണ്. സാദിഖലി തങ്ങളുടെ സ്വരം ലീഗിന് ചേർന്നതല്ലെന്നും അൻവർ പറഞ്ഞു.

തൃശൂർ വേണം, പകരം ലാവ്ലിൻ കേസ് ഒഴിവാക്കും; സിപിഐഎമ്മിനോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ
dot image
To advertise here,contact us
dot image