
/topnews/kerala/2024/04/23/major-archbishops-letter-on-unified-holy-mass
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില് ഏകീകൃത കുര്ബാന നടപ്പിലാക്കണമെന്ന് മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടില്. ഈ മാസം 25ന് മുമ്പ് ഏകീകൃത കുര്ബാന നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്ദേശം. കുര്ബാനയുടെ ഏകീകൃത ക്രമം നടപ്പിലാക്കാത്ത വൈദികര്ക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന അച്ചടക്ക നടപടികള് സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.
ഏകീകൃത കുര്ബാന അര്പ്പണത്തില് വിട്ടുവീഴ്ചയില്ല. ഇനി മുന്നറിയിപ്പില്ലെന്നും അച്ചടക്ക നടപടി മാത്രമാണെന്നും എറണാകുളം അതിരൂപതയിലെ മുഴുവന് വൈദികര്ക്കും അയച്ച കത്തില് പറയുന്നു. അഡ്മിനിസ്ട്രേറ്ററുടെയും പൊന്തിഫിക്കല് ഡെലഗേറ്റ്സിന്റെയും ഭരണത്തിലിരിക്കുന്ന അതിരൂപതയുടെ ലെറ്റര് ഹെഡിലാണ് നിര്ദേശം നല്കിയിരിക്കുന്നത്. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര് മാര് ബോസ്കോ പുത്തൂരും കത്തില് ഒപ്പുവെച്ചിട്ടുണ്ട്.
ഏകീകൃത കുര്ബാന നടപ്പാക്കുന്നതിനുള്ള വൈദികരുടെ സന്നദ്ധത വ്യക്തമാക്കുന്നതിനായി പദ്ധതി തയ്യാറാക്കി വ്യാഴാഴ്ചയ്ക്ക് മുമ്പ് നല്ണമെന്നാണ് കത്തില് ആവശ്യപ്പെടുന്നത്. ഇത് വത്തിക്കാന്റെ അംഗീകാരത്തിന് സമര്പ്പിക്കും. മെയ് മാസത്തിൽ റോമില് നടക്കുന്ന കൂടിക്കാഴ്ചയില് നിര്ദേശം അവതരിപ്പിക്കാമെന്നും കത്തില് പറയുന്നു.