
മലപ്പുറം: പിഎംഎ സലാമിനെതിരെ വിമര്ശനവുമായി സമസ്ത മുശാവറ അംഗം ഉമര് ഫൈസി മുക്കം. ലീഗ്-സമസ്ത പ്രശ്നത്തിന് കാരണം പിഎംഎ സലാം ആണെന്നാണ് വിമര്ശനം. സലാം സമസ്തയെ നിരന്തരം അധിക്ഷേപിക്കുന്നു. മുജാഹിദ് വേദികളില് ലീഗ് നേതാക്കള് നിരന്തരം പങ്കെടുക്കുന്നു. പിഎംഎ സലാമിനെ മാറ്റണമെന്ന് സമസ്ത ആഗ്രഹിക്കുന്നതായും ഉമര് ഫൈസി മുക്കം റിപ്പോര്ട്ടര് ടിവിയോട് പ്രതികരിക്കവെ പറഞ്ഞു.
ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഐഎമ്മാണ്. ഇടതുമുന്നണിയാണ് ഇന്ഡ്യ സഖ്യത്തിന്റെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര് ഫാസിസത്തോട് സന്ധി ചെയ്യില്ല. ലീഗിലെ 80 ശതമാനം ആളുകളും സമസ്തക്കാരാണ്. പൊന്നാനിയിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ എസ് ഹംസ സമസ്തക്കാരനാണ്. പൊന്നാനിയില് ആരോടും എതിര്പ്പില്ല.
ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തില് അന്വേഷണം വേണമെന്നും ലീഗ് നേതൃത്വം അതിന് മറുപടി നല്കിയില്ലെന്നും ഉമര് ഫൈസി മുക്കം പ്രതികരിച്ചു. അതേസമയം ഉമര് ഫൈസി മുക്കത്തിന്റെ ആരോപണങ്ങളോട് ലീഗ് പ്രതികരിച്ചിട്ടില്ല.