
/topnews/kerala/2024/04/22/complaint-to-the-election-commissioner-against-udf-candidate-francis-k-george
കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് കെ ജോർജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി. നോമിനേഷന് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പല വിവരങ്ങളും മറച്ചുവെച്ചു എന്നാണ് പരാതി.
അവിവാഹിതനായ മകന് മൗറീഷ്യസിൽ അക്കൗണ്ട് ഉണ്ടെന്നുള്ള കാര്യം സത്യവാങ്മൂലത്തിൽ ഇല്ല, സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി, ഭൂമി വാങ്ങിയതിൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ കൃത്രിമം കാണിച്ചു തുടങ്ങിയവയാണ് പരാതികൾ. കൊച്ചി വൈറ്റില സ്വദേശി മൈക്കിൾ വർഗീസ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.