പ്രവാസി വോട്ടര്മാര് നാട്ടിലേക്ക്; വിമാനം 4.30ന് കരിപ്പൂരിൽ ഇറങ്ങും

ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വോട്ടര്രെ കൊണ്ടുള്ള വിമാനം എത്തുന്നത്

dot image

കോഴിക്കോട്: ഈ വര്ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില് വോട്ടുരേഖപ്പെടുത്തുന്നതിനായി പ്രവാസി മലയാളികള് നാട്ടിലേക്ക്. യുഡിഎഫ് വോട്ടര്മാരാണ് വോട്ടിനായി നാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 150തിലധികം വോട്ടര്മാരുമായി ഇന്ന് വൈകുന്നേരം 4.30ന് വിമാനം കരിപ്പൂരില് വന്നിറങ്ങും. ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വോട്ടര്രെ കൊണ്ടുള്ള വിമാനം എത്തുന്നത്.

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വോട്ട് തേടി ഗൾഫിലെത്തിയിരുന്നു. പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. യുഎഇയിലേയും ഖത്തറിലേയും പ്രവാസികളെ കണ്ട് വോട്ട് ചോദിച്ചിരുന്നു. പ്രത്യേക വിമാനം ഉള്പ്പെടെ ഏർപ്പാടാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനിച്ചത്. വിമാന ടിക്കറ്റ് ഉയർന്നു നിൽക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്പ്പെടെ പരിഗണനയിലുണ്ടെന്ന് യുഡിഎഫ് അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image