പൂരം വെടിക്കെട്ടിന് തിരികൊളുത്തി; പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു

വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്പ്പെടുത്തിയതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് പുലർച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ട് നീണ്ടത്

dot image

തൃശൂര്: പൊലീസ് നിയന്ത്രണങ്ങളില് പ്രതിഷേധിച്ച് നിര്ത്തിവെച്ച വെടിക്കെട്ട് ആരംഭിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു. ഉടന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടും ആരംഭിക്കും. പുലര്ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള് വൈകിയത്. വെടിക്കെട്ട് വൈകിയതിലും പൂരപ്രേമികള് പ്രതിഷേധത്തിലാണ്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പൂര പറമ്പില് പൊലീസ് രാജെന്ന് ദേശക്കാര് ആരോപിച്ചു.

dot image
To advertise here,contact us
dot image