വി മുരളീധരന്റെ പര്യടനവാഹന സംഘത്തിലേക്ക് കടന്നുകയറിയ സംഭവം; മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ബുധനാഴ്ച രാത്രി 7.30 ഓടെ പള്ളിക്കൽ പകൽക്കുറിക്ക് സമീപം കൊട്ടിയം മുക്കിൽവെച്ചായിരുന്നു സംഭവം

വി മുരളീധരന്റെ പര്യടനവാഹന സംഘത്തിലേക്ക് കടന്നുകയറിയ സംഭവം; മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
dot image

കിളിമാനൂർ: ബിജെപി സ്ഥാനാർഥി വി മുരളീധരന്റെ പര്യടനവാഹനത്തിനു നേരേ വാഹനവുമായി കടന്നുകയറിയ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പകൽക്കുറി കൊട്ടിയംമുക്ക് കിളിത്തട്ടിൽ മുകളിൽ സജീർ (31), പകൽക്കുറി തിരുവോണം വീട്ടിൽ അഖിൽ (30), പകൽക്കുറി ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഷാൻ(28) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 7.30 ഓടെ പള്ളിക്കൽ പകൽക്കുറിക്ക് സമീപം കൊട്ടിയം മുക്കിൽവെച്ചായിരുന്നു സംഭവം. മൂവരും ചേർന്ന് ഇരുചക്ര വാഹനവുമായി പ്രചാരണപരിപാടിയുടെ ഇടയിലേക്ക് കടന്നുകയറിയിരുന്നു. ഇവർ പരിപാടി അലങ്കോലപ്പെടുത്തുകയും ആക്രമണത്തിന് ശ്രമിക്കുകയും സ്ഥാനാർഥിയെ ഉൾപ്പെടെ അസഭ്യം വിളിക്കുകയും ചെയ്തതായി ബിജെപി ഭാരവാഹികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us