/topnews/kerala/2024/04/12/the-missing-girls-from-the-shelter-have-returned

അഭയകേന്ദ്രത്തില് നിന്നും കാണാതായ പെണ്കുട്ടികള് തിരിച്ചെത്തി

കുട്ടികള് സ്വമേധയാ പൊലീസ് സ്റ്റേഷനില് ഹാജരാകുകയായിരുന്നു

dot image

പത്തനംതിട്ട: പത്തനംതിട്ടയില് അഭയകേന്ദ്രത്തില് നിന്നും കാണാനായ മൂന്ന് പെണ്കുട്ടികള് തിരികെയെത്തി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയ്ക്ക് ശേഷമാണ് പെണ്കുട്ടികളെ കേന്ദ്രത്തില് നിന്നും കാണാതായത്. തുടര്ന്ന് കോന്നി പൊലീസിന്റെ നേതൃത്വത്തില് അന്വേഷണം ഊര്ജ്ജിതമാക്കിയിരുന്നു.

എന്നാല്, വെള്ളിയാഴ്ച പുലര്ച്ചെ ഒരു മണിയോടെ മൂന്ന് പെണ്കുട്ടികളും ഓട്ടോറിക്ഷയില് പൊലീസ് സ്റ്റേഷനില് എത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും പെണ്കുട്ടികളെ കാണാതാകുന്ന സംഭവം കൂടുന്ന സാഹചര്യത്തില് പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കുന്നതിനിടെയാണ് പെണ്കുട്ടികള് സ്റ്റഷനില് സ്വമേധയാ ഹാജരായത്. കുട്ടികളുടെ മൊഴിയെടുത്താല് മാത്രമേ സംഭവത്തിനു പിന്നിലെന്താണെന്ന് വ്യക്തമാക്കാന് സാധിക്കുമെന്ന് കോന്നി പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us