
May 19, 2025
09:15 PM
ആലപ്പുഴ: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്ത്ഥി അനില് ആന്റണിക്കെതിരെ മാനനഷ്ടത്തിന് വക്കീല് നോട്ടീസ്. ആലപ്പുഴ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അംഗം സജീവ് ജനാര്ദ്ദനന് ആണ് നോട്ടീസ് അയച്ചത്. കോണ്ഗ്രസ് നേതാക്കളും പ്രവര്ത്തകരും ഇവിടുത്തെ പണി നിര്ത്തി പാക്കിസ്ഥാനിലേക്ക് പോകണമെന്ന അനില് ആന്റണിയുടെ പ്രസ്താവനക്കെതിരെയാണ് നടപടി.
പ്രസ്താവന കോണ്ഗ്രസ് പ്രവര്ത്തകരുടെയും നേതാക്കളുടെയും ആത്മാഭിമാനത്തിന് മുറിവേല്പ്പെച്ചെന്ന് നോട്ടീസില് പറയുന്നു. ചേര്ത്തലയിലെ അഭിഭാഷകനായ ഇ ഡി സക്കറിയാസാണ് സജീവ് ജനാര്ദനനുവേണ്ടി വക്കീല് നോട്ടീസ് അയച്ചത്.
അനില് ആന്റണി പ്രസ്താവന പിന്വലിക്കണമെന്നും മാനനഷ്ടത്തിന് 10 കോടി രൂപ നല്കണമെന്നും സജീവ് ജനാര്ദ്ദനന് ആവശ്യപ്പെടുന്നു. വക്കീന് നോട്ടീസിന്റെ കോപ്പി ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും അയച്ചിട്ടുണ്ട്. കോണ്ഗ്രസ് നേതാക്കള് ബിജെപിക്കെതിരെ തെരുവുനായ്ക്കളെപ്പോലെ കുരക്കുകയാണെന്നുഅനില് ആന്റണി പറഞ്ഞിരുന്നു.