നന്ദകുമാര് ഞങ്ങള്ക്ക് നന്ദപ്പന്; പക്ഷെ, പറഞ്ഞതില് വാസ്തവമില്ല: ഉമാ തോമസ്

അനില് ആന്റണി പണം വാങ്ങിയെന്ന ആരോപണം മുതിര്ന്ന കോണ്ഗ്രസ് നേതാവ് പി ജെ കുര്യന് സ്ഥിരീകരിച്ചു

dot image

കൊച്ചി: നന്ദകുമാറിനെ തള്ളി ഉമാ തോമസ് എംഎല്എ. നന്ദകുമാറുമായി വര്ഷങ്ങളുടെ പരിചയമുണ്ടെന്നും എന്നാല് തനിക്കെതിരെ ഉന്നയിച്ച കാര്യങ്ങള് അവാസ്തവമാണെന്നും ഉമാ തോമസ് പറഞ്ഞു. യുപിഎ സര്ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്ഡിംഗ് കോണ്സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില് നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഇക്കാര്യങ്ങള് ഉമാ തോമസിനും പി ജെ കുര്യനും അറിയാമെന്നും നന്ദകുമാര് പറഞ്ഞിരുന്നു.

എന്നാല്, ആരോപണങ്ങളെ അര്ഹിക്കുന്ന അവജ്ഞയോടെ തള്ളികളയാം. എനിക്ക് ഇക്കാര്യങ്ങള് അറിയില്ല. പണം തിരികെ നല്കികൊടുക്കാന് പി ടി തോമസ് ഇടപെട്ടതായും അറിയില്ല. പി ടി തോമസ് ഇതില് ഇടപെടുമോയെന്നത് നിങ്ങള്ക്ക് വിലയിരുത്താം എന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. 'നന്ദകുമാറിനെ നന്ദപ്പന് എന്നു പറഞ്ഞാണ് അറിയുന്നത്. കല്ല്യാണം കഴിഞ്ഞ കാലം മുതല് കാണാറുണ്ട്. സൈക്കിള് ചവിട്ടി വീടിന്റെ അടുത്ത് വരും. നല്ലൊരു കോണ്ഗ്രസുകാരനായി പ്രവര്ത്തിച്ച കുട്ടിയായിരുന്നു. ഇങ്ങനെയൊരു ആരോപണത്തെക്കുറിച്ച് അറിവില്ല. പി ടി തോമസ് ഇതില് ഇടപെടുമോയെന്നത് നിങ്ങള്ക്ക് വിലയിരുത്താം. ലോക്സഭാ തിരഞ്ഞെടുപ്പില് മുഴുവന് സീറ്റിലും വിജയിക്കാനുള്ള പരിശ്രമത്തിലാണ് കോണ്ഗ്രസ്. ആരോപണങ്ങളെ അര്ഹിക്കുന്ന അവജ്ഞയോടെ തള്ളികളയാം. നന്ദകുമാര് പറയുന്നതുപോലെയൊരു ഇടപെടല് പി ടി തോമസ് നടത്തിയിരുന്നെങ്കില് അറിഞ്ഞിരുന്നേനെ. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.' ഉമാതോമസ് പറഞ്ഞു.

അതേസമയം അനില് ആന്റണി പണം വാങ്ങിയെന്ന ആരോപണം മുതിര്ന്ന കോണ്ഗ്രസ് നേതാവ് പി ജെ കുര്യന് സ്ഥിരീകരിച്ചു. തുക തിരികെ കിട്ടാന് ഇടപെടല് ആവശ്യപ്പെട്ട് ദല്ലാള് നന്ദകുമാര് വന്നിരുന്നു. ഇക്കാര്യം ആന്റണിയോടോ അനിലിനോടോ പറഞ്ഞിട്ടുണ്ട്. ആരോടാണ് പറഞ്ഞതെന്ന് ഓര്മയില്ലെന്നും പി ജെ കുര്യന് പറഞ്ഞു.

dot image
To advertise here,contact us
dot image