

എറണാകുളം: എറണാകുളം കിഴക്കമ്പലത്ത് ട്വൻ്റി 20യുടെ മെഡിക്കൽ ഷോപ്പ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പേരിൽ പൂട്ടാൻ തീരുമാനിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കിറ്റെക്സ് ചിൽഡ്രൻസ് വെയർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിൻ്റെ ഉത്തരവ്.
രാഷ്ട്രീയ പ്രചാരണത്തിനായി ഷോപ്പ് ഉപയോഗിക്കരുതെന്ന ഉപാധിയോടെയാണ് തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. മരുന്നുകൾ വിലക്കുറവിൽ നൽകുന്ന ഷോപ്പ് തുടങ്ങിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞയാഴ്ച ഷോപ്പ് അടപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാമെന്നും ജസ്റ്റിസ് പി ഗോപിനാഥിൻ്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
കേസിൽ എതിർകക്ഷികളായ തിരഞ്ഞെടുപ്പ് കമ്മീഷനും എൽഡിഎഫ് പ്രവർത്തകർക്കും ഹൈക്കോടതി നോട്ടീസയച്ചു. വിഷയം മേയ് 29ന് വീണ്ടും പരിഗണിക്കും. കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ ഇന്നലെ തന്നെ മെഡിക്കൽ സ്റ്റോർ തുറന്നു.
അതേസമയം വിഷയം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന് തീരുമാനിച്ചിരിക്കുകയാണ് ട്വൻറി 20. നടപടിക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎയും പാർട്ടിയും ആണെന്നാണ് ട്വൻറി 20 ആരോപിക്കുന്നത്. ഇത് വലിയ വാര്ത്തയാവുകയും ചെയ്തു. പിന്നാലെ, ചാലക്കുടി, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പാർട്ടി ഇത് പ്രധാന പ്രചാരണവിഷയമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
'മാസ്ക് വലിച്ചു കീറി, തുപ്പി, മുഖത്ത് മാന്തി'; ആക്രമണം ടിക്കറ്റ് ചോദിച്ചതിന്