കാസർകോട് ഇടതുമുന്നണി സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന്റെ ആസ്തി രണ്ട് കോടി

മറ്റ് ബാധ്യതകളൊന്നുമില്ല.

കാസർകോട് ഇടതുമുന്നണി സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന്റെ ആസ്തി രണ്ട് കോടി
dot image

കാസര്കോട്: കാസര്കോട് എല്ഡിഎഫ് സ്ഥാനാര്ത്ഥി എം വി ബാലകൃഷ്ണന്റെ ആകെ ആസ്തി 2,13,04,115 രൂപ. ഭാര്യയുടെ പേരില് സ്ഥാവരജംഗമ വസ്തുക്കളുള്പ്പെടെ 62,41,872 രൂപയുണ്ട്. അധ്യാപക പെന്ഷന് ഇനത്തില് 36,498 രൂപയും മുന് സഹകരണ ബാങ്ക് ജീവനക്കാരിയെന്ന നിലയില് ഭാര്യയ്ക്ക് 17,523 രൂപയും പ്രതിമാസം ലഭിക്കുന്നുണ്ട്. മറ്റ് ബാധ്യതകളൊന്നുമില്ല.

എം വി ബാലകൃഷ്ണന്റെ കൈവശം 5,000 രൂപയും കനറാ ബാങ്ക് ചെറുവത്തൂര് ശാഖയില് സ്ഥിര നിക്ഷേപമായി മൂന്ന് ലക്ഷവും മറ്റൊരു അക്കൗണ്ടില് 44,265 രൂപയും എസ്ബിഐ കയ്യൂര് ശാഖയില് 22,339 രൂപയുമുണ്ട്. ക്ലായിക്കോട് സര്വീസ് സഹകരണ ബാങ്കില് 120 രൂപയും കോട്ടച്ചേരി സര്വീസ് സഹകരണ ബാങ്കില് 25,500 രൂപയുമുണ്ട്. 4.50 ലക്ഷത്തിന്റെ എല്ഐസി പോളിസിയും 38,400 രൂപയുടെ സ്വര്ണവുമുള്പ്പെടെ ആകെ 35,74,115 രൂപയാണുള്ളത്. സിപിഐഎം ജില്ലാ കമ്മിറ്റി സെക്രട്ടറിയെന്ന നിലയില് 24.57 ലക്ഷത്തിന്റെ കാറും സ്വന്തം പേരിലുണ്ട്.

5.30 ലക്ഷം രൂപ മൂല്ല്യമുള്ള കാര്ഷിക ഭൂമിയും 1.12 കോടി രൂപ മൂല്യമുള്ള കാര്ഷികേതര ഭൂമിയും 60 ലക്ഷം മൂല്യമുള്ള വീടും എം വി ബാലകൃഷ്ണനുണ്ട്. ഭാര്യയുടെ പേരില് 12 ലക്ഷത്തിന്റെ കാര്ഷിക ഭൂമിയും 11.72 ലക്ഷത്തിന്റെ കാര്ഷികേതര ഭൂമിയുള്ളതായും സത്യവാങ്മൂലത്തില് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us