
മേപ്പാടി: സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ആത്മഹത്യ ചെയ്തത് ദാമ്പത്യ പ്രശ്നങ്ങൾ മൂലമുണ്ടായ മാനസിക സമ്മർദം മൂലമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് കെ ഇ ഫെലിസ് നസീർ(31) ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ താമസസ്ഥലത്താണ് ഡോ. ഫെലിസ് നസീറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങൾ കാരണം ഒരു വർഷം മുമ്പ് ഫെലിസ് വിവാഹമോചിതയായിരുന്നു. മുൻഭർത്താവും ഡോക്ടറായിരുന്നു. ഇദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതായാണ് വിവരം. കോഴിക്കോട് ഫറൂഖിൽ പുറ്റേക്കാട് ഇളയിടത്ത്കുന്ന് വയനാടൻ വീട്ടിൽ നസീറിന്റെയും അസ്മാബിയുടെയും മകളാണ് ഫെലിസ്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)