ഷാഹുലിനെതിരെ പരാതി നൽകിയിരുന്നു, അതിൻ്റെ വൈരാഗ്യത്തിലാണ് കൊലപാതകം: സിംനയുടെ സഹോദരൻ

വീടിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്

dot image

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയില് വെച്ച് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ഷാഹുൽ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരൻ ഹാരിസ് പറഞ്ഞു. വീടിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ഷാഹുൽനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സഹോദരൻ പറയുന്നത്.

സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. കേസില് ഇൻക്വിസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ആക്രമണത്തിനിടയിൽ ഷാഹുലിൻ്റ കൈക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഷാഹുലിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് മൂന്ന്മണിയോടെയായിരുന്നു സംഭവം.

ആശുപത്രിയില് യുവതിയെ കുത്തിക്കൊന്ന സംഭവം; പ്രതിയുടെ കൈയ്ക്ക് പരിക്ക്, ഇൻക്വസ്റ്റ് പുരോഗമിക്കുന്നു

സിംനയുടെ പിതാവ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു സിംന. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

മുവാറ്റുപുഴ ജനറൽ ആശുപത്രിയില് യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയില്

ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരാണ്. നേരത്തെ അയൽവാസികളായിരുന്നു ഇരുവരുമെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

dot image
To advertise here,contact us
dot image