റിയാസ് മൗലവി വധക്കേസ്; സര്ക്കാര് ശക്തമായ ഇടപെടല് നടത്തി; കെ ടി ജലീല്

ഒരു സാക്ഷി പോലും കൂറുമാറാത്ത അപൂര്വം കേസാണിത്

dot image

മലപ്പുറം: റിയാസ് മൗലവി വധക്കേസില് സര്ക്കാര് ശക്തമായ ഇടപെടലാണ് നടത്തിയെന്ന് കെ ടി ജലീല് എംഎല്.എ. പിടിയിലായ പ്രതികള് ഏഴ് വര്ഷമായി ജയിലിലാണ്. അവര്ക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പല പ്രതികള്ക്കും കോവിഡ് കാലത്ത് ജാമ്യം ലഭിച്ചപ്പോള് പ്രതികള്ക്ക് ജാമ്യം നിഷേധിക്കാനാവും വിധത്തിലുള്ള റിപ്പോര്ട്ട് ആണ് പൊലീസ് നല്കിയതെന്നും കെ ടി ജലീല് പറഞ്ഞു.

2017 മാര്ച്ച് 20നാണ് ചൂരിയിലെ മദ്റസ അധ്യാപകന് കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) അക്രമികള് താമസ സ്ഥലത്തുവെച്ച് വെട്ടിക്കൊന്നത്. കേസില് പ്രതികളായ മൂന്ന് പേരേയും കാസര്കോട് ജില്ല സെഷന്സ് കോടതി വെറുതെ വിട്ടിരുന്നു.

'പ്രതികളെ കുറ്റ വിമുക്തരാക്കിയ സംഭവത്തില് കുഞ്ഞാലിക്കുട്ടിയും പി എം എ സലാമും നടത്തിയ പ്രസ്താവന അസംബന്ധമാണ്. കോടതി എന്ത് വിധി പറയും എന്ന് നമുക്ക് പറയാനാകില്ല. ലീഗിന്റെ ഒത്തുകളി പ്രസ്താവന നിരുത്തരവാദപരമാണ്. ഒരു സാക്ഷി പോലും കൂറുമാറാത്ത അപൂര്വം കേസാണിത്. ജലീല് പ്രതികരിച്ചു.

dot image
To advertise here,contact us
dot image