
May 14, 2025
06:02 AM
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റേഷനിങ്ങ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. അമ്പലപ്പുഴ താലൂക്ക് റേഷനിങ്ങ് ഇൻസ്പെക്ടർ പീറ്റർ ചാൾസ് ആണ് അറസ്റ്റിലായത്. കാട്ടൂരിൽ റേഷൻകടക്കാരനിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പീറ്റർ പിടിയിലായത്. റേഷൻകടകൾ പരിശോധിക്കുന്നതിനിടെ പതിവായി പീറ്റർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉണ്ടായിരുന്നു.