
/topnews/kerala/2024/03/26/the-son-was-arrested-for-killling-his-father
ചാലക്കുടി: ചാലക്കുടിയിലെ ഗൃഹനാഥൻ്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകൻ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാലക്കുടി പരിയാരം സ്വദേശി വർഗീസിനെ കൊലപ്പെടുത്തിയതിനാണ് മകൻ പോളിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ലഹരിക്ക് അടിമയായ പോൾ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പോൾ പിതാവ് വർഗീസിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വീട്ടുജോലിക്കാരനും പോളിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
രണ്ടരവയസുകാരിയുടെ കൊലപാതകം: ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി