ബൈക്കിൽ എത്തിയ സംഘം മാല തട്ടി പറിച്ചു, ലിജിക്ക് ബോബി ചെമ്മണ്ണൂർ വക സ്വർണ്ണമാല

മാല വാങ്ങിയ കഷ്ടപ്പാടും മോഷ്ടാക്കളിൽ നിന്ന് തിരിച്ചു പിടിക്കാനുള്ള പ്രയത്നവും റിപ്പോർട്ടറിലൂടെ വിവരിച്ച ലിജിയുടെ സങ്കടം കണ്ടതോടെയാണ് ബോബി ചെമ്മണ്ണൂരിന്റെ സഹായം

ബൈക്കിൽ എത്തിയ സംഘം മാല തട്ടി പറിച്ചു, ലിജിക്ക് ബോബി ചെമ്മണ്ണൂർ വക സ്വർണ്ണമാല
dot image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂട്ടറിൽ പോകുന്ന യുവതിയുടെ മാല മോഷ്ടാക്കൾ തട്ടിപ്പറിച്ചു കൊണ്ടുപോയ സംഭവത്തിൽ വീട്ടമ്മ ലിജിയുടെ മാലയ്ക്ക് പകരം ബോബി ചെമ്മണ്ണൂർ വക സ്വർണ്ണമാല. മാല വാങ്ങിയ കഷ്ടപ്പാടും മോഷ്ടാക്കളിൽ നിന്ന് തിരിച്ചു പിടിക്കാനുള്ള പ്രയത്നവും റിപ്പോർട്ടറിലൂടെ വിവരിച്ച ലിജിയുടെ സങ്കടം കണ്ടതോടെയാണ് ബോബി ചെമ്മണ്ണൂരിന്റെ സഹായം.

ജീവിതത്തിലെ സമ്പാദ്യം മുഴുവൻ സ്വരുക്കൂട്ടി വെച്ചു വാങ്ങിയ മാല പോയതിന്റെ വിഷമം ലിജി കരഞ്ഞു പറഞ്ഞത് റിപ്പോർട്ടറിലൂടെയായിരുന്നു. പണയത്തിൽ നിന്നും മാല എടുത്ത് ഒന്ന് ഇട്ടു നടന്നു ആശ തീരും മുന്നേ, ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ച് കടന്നുകളഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ, നിസാഹയാരായി നിന്ന കുടുംബം അപ്പോഴും പറഞ്ഞത്. പ്രതിക്കെതിരെ കേസ് എടുത്തില്ലെങ്കിലും മാല കിട്ടിയാൽ മതിയെന്നാണ്. റിപ്പോർട്ടറിലൂടെ ഈ വാർത്ത കണ്ട് ലിജിക്ക് സഹായവുമായി ബോബി ചെമ്മണ്ണൂർ എത്തി. നഷ്ടപ്പെട്ട മാലയ്ക്ക് പകരം മറ്റൊരു മാല സമ്മാനമായി നൽകി. സന്തോഷമായെന്ന് കുടുംബത്തിന്റെ പ്രതികരണം.

കുപ്പിയില് പെട്രോള് നല്കിയില്ല, പെട്രോള് പമ്പില് ജീവനൊടുക്കാന് ശ്രമിച്ച് യുവാവ്

കഴിഞ്ഞ ആഴ്ച ആയിരുന്നു സ്കൂട്ടറിൽ പോവുകയായിരുന്ന ലിജിയുടെ പിന്നാലെ ബൈക്കിൽ എത്തിയ സംഘം,മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. ഇതിനിടെയുണ്ടായ മല്പിടിത്തത്തിൽ നിലത്ത് വീണ ലിജിക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതികൾക്കായി പൊഴിയൂർ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താൻ ആയിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us