ഇഡി വരട്ടെ അപ്പോൾ കാണാം, തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കൾക്ക്: മുഹമ്മദ് റിയാസ്

തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കൾക്കെന്നും റിയാസ് അഭിപ്രായപ്പെട്ടു.

dot image

കോഴിക്കോട്: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില് പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. അറസ്റ്റില് കേരള സർക്കാരിന് ഭയമില്ലെന്നും, വരട്ടെ അപ്പോൾ കാണാമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കൾക്കെന്നും റിയാസ് അഭിപ്രായപ്പെട്ടു.

ഡല്ഹി മദ്യ അഴിമതി കേസില് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിലുള്ളത്. ഇതേ കേസിൽ അറസ്റ്റിലായ, തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം.

സിഎഎ വിഷയത്തിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട് ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ബിജെപിയുടെ മെഗാ ഫോണായി പ്രതിപക്ഷനേതാവ് വി ഡി സതീശന് മാറുന്നത് പരിഹാസ്യമാണ്. ഇപ്പോൾ നൈറ്റ് മാർച്ച് നടത്തുന്നവർ പാർലമെന്റിൽ ഒന്നും മിണ്ടാത്തവരാണെന്നും റിയാസ് കുറ്റപ്പെടുത്തി. സിഎ എ നടപ്പാക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് തമിഴ്നാട് കോൺഗ്രസിനൊപ്പം ആണോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

dot image
To advertise here,contact us
dot image