വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണം: സമസ്ത കേരള ജംഇയ്യത്തുല് ഉലമ

ഇത് സംബന്ധമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയില് സന്ദേശം അയച്ചിട്ടുണ്ടെന്നും സമസ്ത അറിയിച്ചു.

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണം: സമസ്ത കേരള ജംഇയ്യത്തുല് ഉലമ
dot image

കോഴിക്കോട്: കേരളം ഉള്പ്പെടെ വിവിധ സംസ്ഥാനങ്ങളില് ഏപ്രില് 26 ന് (വെള്ളിയാഴ്ച ) നടത്താന് നിശ്ചയിച്ച ലോക്സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല് ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല് സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ:നിസ്കാരം നിര്വ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവന് ജനങ്ങളും സംഘം ചേര്ന്ന് നിര്വ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ: നിസ്കാരം. വോട്ടര്മാര്ക്കും ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്ക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങള് സൃഷ്ടിക്കും എന്ന് മാത്രമല്ല പോളിങ്ങനെയും ഇത് സാരമായി ബാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായും വിഷയത്തില് ഇട പെടണമെന്ന് ഇരുവരും അഭ്യര്ത്ഥിച്ചു. ഇത് സംബന്ധമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയില് സന്ദേശം അയച്ചിട്ടുണ്ടെന്നും സമസ്ത അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us