കടുവ കുടുങ്ങി; മീനങ്ങാടിയിൽ ഭീതിപരത്തിയ കടുവ വനം വകുപ്പിൻ്റെ കൂട്ടിലായി

കഴിഞ്ഞ ദിവസം ആടിനെ പിടികൂടിയ സ്ഥലത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്

കടുവ കുടുങ്ങി; മീനങ്ങാടിയിൽ ഭീതിപരത്തിയ കടുവ  വനം വകുപ്പിൻ്റെ കൂട്ടിലായി
dot image

വയനാട്: മീനങ്ങാടി ജനവാസ മേഖലയിൽ ഭീതിപരത്തിയ കടുവ കൂട്ടിലായി. മൈലമ്പാടി പാമ്പുംകൊല്ലിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ആടിനെ പിടികൂടിയ സ്ഥലത്തായിരുന്നു വനം വകുപ്പ് കൂട് സ്ഥാപിച്ചത്. രാത്രി 8:30 ഓടെയാണ് കടുവ കൂട്ടിൽ കയറിയത്.

പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെയാണ് ഈ കടുവ പിടികൂടിയിട്ടുള്ളത്. പുല്ലുമല,അപ്പാട്, മൈലമ്പാടി പ്രദേശങ്ങളിൽ കണ്ട കടുവയാണ് ഇതെന്നാണ് വനംവകുപ്പിന്റെ നിഗമനം. കടുവയെ സുൽത്താൻബത്തേരി കുപ്പാടിയിലുള്ള മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us