
കൊച്ചി: സിഎംആര്എല് - എക്സാലോജിക് കരാറില് കെഎസ്ഐഡിസിക്കെതിരെ അന്വേഷണം തുടരാമെന്ന് എസ്എഫ്ഐഒയോട് ഹൈക്കോടതി. ഒന്നും മറച്ചുവയ്ക്കാന് ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കാന് നിര്ദ്ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്ശിച്ചു.
അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്ഐഡിസി ആവര്ത്തിച്ചു. എക്സാലോജിക്കുമായി കരാറില് ഏര്പ്പെട്ട സിഎംആര്എല്ലിന്റെ തീരുമാനത്തില് പങ്കില്ലെന്നും കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജിയിലാണ് കെഎസ്ഐഡിസിയുടെ വിശദീകരണം. സിഎംആര്എല് - എക്സാലോജിക് കരാറില് എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ് ജോര്ജ്ജും അന്വേഷണത്തിനെതിരെ കെഎസ്ഐഡിസിയും നല്കിയ ഹര്ജികള് ഹൈക്കോടതി ഏപ്രില് അഞ്ചിന് വീണ്ടും പരിഗണിക്കും.
എന്തെങ്കിലും ഒളിക്കാനുണ്ടോയെന്നും ഒന്നും ഒളിക്കാനില്ലെങ്കില് പിന്നെ എന്തിന് ഭയക്കണമെന്നും ഹൈക്കോടതി നേരത്തെ കെഎസ്ഐഡിസിയോട് ചോദിച്ചിരുന്നു. എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഏകപക്ഷീയമാണെന്നാണ് കെഎസ്ഐഡിസിയുടെ ആരോപണം. സിഎംആര്എല് - എക്സാലോജിക് കരാറില് സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്എഫ്ഐഒ നല്കിയ സമന്സ് ചോദ്യം ചെയ്താണ് കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല് അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല.
കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല, സിഎഎ സംസ്ഥാനത്തും നടപ്പാക്കും: കെ സുരേന്ദ്രൻ