
May 16, 2025
04:18 PM
മലപ്പുറം: കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. മലപ്പുറം നിലമ്പൂരിലാണ് നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരൻ്റെ ചിത്രം വച്ചത്. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകി.
ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കുന്നത് കോൺഗ്രസ് പ്രവർത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പരാതിയിൽ പറയുന്നത്. ബോർഡ് നീക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ബിജെപിക്കാരോട് ബോർഡ് മാറ്റാൻ ആവശ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞതായി വിവരമുണ്ട്. എന്നാൽ, മണിക്കൂറുകൾക്ക് ശേഷവും ബോർഡ് മാറ്റിയിട്ടില്ല.