/topnews/kerala/2024/03/07/congress-central-election-committee-meeting-today

കോണ്ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്;ആദ്യ സ്ഥാനാര്ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

വയനാട്ടില് മത്സരിക്കുന്നതില് രാഹുല് ഗാന്ധി തീരുമാനം അറിയിക്കും.

dot image

ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥികളെ നിശ്ചയിക്കാനുള്ള കോണ്ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. കേരളത്തിലെ സ്ഥാനാര്ത്ഥി നിര്ണയം അടക്കം യോഗത്തില് ചര്ച്ചയാകും. വയനാട്ടില് മത്സരിക്കുന്നതില് രാഹുല് ഗാന്ധി തീരുമാനം അറിയിക്കും.

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. മല്ലികാര്ജുന് ഖര്ഗെയുടെ അധ്യക്ഷതയില് വൈകിട്ട് 6 മണിക്ക് കോണ്ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. സോണിയ ഗാന്ധി, രാഹുല് ഗാന്ധി, കെ സി വേണുഗോപാല് അടക്കമുള്ള നേതാക്കള് പങ്കെടുക്കും. ക്ലസ്റ്റര് അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ സ്ഥാനാര്ത്ഥി പട്ടികയില് തീരുമാനമെടുക്കും. കേരളത്തില് വയനാട്, ആലപ്പുഴ മണ്ഡലങ്ങളുടെ കാര്യത്തില് മാത്രമാണ് തീരുമാനം വരാന് ഉള്ളത്. വയനാട്ടില് രാഹുല് ഗാന്ധി തന്നെ മത്സരിക്കും.

ആലപ്പുഴയില് കെ സി വേണുഗോപാല് മത്സരിക്കാന് തയ്യാറാണെങ്കിലും പാര്ട്ടി ഉത്തരവാദിത്വം എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തില് സാമുദായിക സമവാക്യം പരിഗണിച്ച് ഒരു സ്ഥാനാര്ത്ഥിയാകും ആലപ്പുഴയില് എത്തുക. കേരളത്തിന്റെ ചര്ച്ചകള്ക്ക് കെപിസിസി അധ്യക്ഷന് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദില്ലിയില് ഉണ്ട്.

വയനാടിനൊപ്പം രാഹുല് ഗാന്ധി അമേഠി കൂടി തിരഞ്ഞെടുക്കും എന്നാണ് വിവരം. റായ്ബറേലിയില് പ്രിയങ്ക ഗാന്ധി സ്ഥാനാര്ഥിയാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. തര്ക്കങ്ങള് ഇല്ലാത്തതും സിറ്റിംഗ് എംപിമാര് മത്സരിക്കുന്നതുമായ മണ്ഡലങ്ങള് ആദ്യം പ്രഖ്യാപിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us