'ഒരു യുഡിഎഫ് സ്ഥാനാര്ത്ഥിയും വിജയിക്കില്ല, എല്ലാ മണ്ഡലങ്ങളും എല്ഡിഎഫിന്'; എ വിജയരാഘവന്

'കേന്ദ്ര നയത്തിന്റെ അടിയില് കയ്യൊപ്പ് ചാര്ത്തുന്നവരായി കോണ്ഗ്രസ് എംപിമാര് മാറി'

dot image

പാലക്കാട്: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും എല്ഡിഎഫ് സ്ഥാനാര്ത്ഥികള് വിജയിക്കുമെന്ന് എ വിജയരാഘവന്. യുഡിഎഫിന്റെ ഒരു സ്ഥാനാര്ത്ഥിയെയും കേരളം വിജയിപ്പിക്കില്ല. കോണ്ഗ്രസ് എംപിമാരെ കുറിച്ച് ജനങ്ങള്ക്ക് നല്ല ബോധ്യമുണ്ടെന്നും വിജയരാഘവന് വിമര്ശിച്ചു.

'ജനങ്ങള്ക്ക് വേണ്ടിയുള്ള ഇടതുസര്ക്കാരിന്റെ നല്ല പരിശ്രമങ്ങള് ഇല്ലാതാക്കാനാണ് കേന്ദ്ര സര്ക്കാര് ശ്രമിക്കുന്നത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. കേരളത്തിലെ എംപിമാരുടെ സമീപനം കേരളം ഭയത്തോടെയാണ് കണ്ടത്. കോണ്ഗ്രസ് എംപിമാരെ കുറിച്ച് ജനങ്ങള്ക്ക് ബോധ്യമുണ്ട്. കേന്ദ്ര നയത്തിന്റെ അടിയില് കയ്യൊപ്പ് ചാര്ത്തുന്നവരായി കോണ്ഗ്രസ് എംപിമാര് മാറി. യുഡിഎഫിന്റെ ഒരു സ്ഥാനാര്ത്ഥിയെയും കേരള ജനത വിജയിപ്പിക്കില്ല', എന്നായിരുന്നു വിജയരാഘവന് പറഞ്ഞത്.

സാമൂഹ്യ തുല്യത സാധാരണക്കാര്ക്ക് കൂടി ലഭ്യമാക്കിയ സംസ്ഥാനമാണ് കേരളമെന്നും വിജയരാഘവന് പറഞ്ഞു. അര്ഹരായ എല്ലാവര്ക്കും പെന്ഷന് നല്കാന് മുന്കൈ എടുത്തത് എല്ഡിഎഫ് സര്ക്കാരാണ്. കേന്ദ്ര സര്ക്കാര് കാരണമാണ് പെന്ഷന് മുടങ്ങിയത്. ജനങ്ങളെ ഒരുമിപ്പിച്ച് ഇതിനെതിരെ ഇടതുപക്ഷം പോരാടും. ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങള് എല്ലാം ഇടതുപക്ഷ മുന്നണി പാലിക്കുമെന്നും വിജയരാഘവന് വ്യക്തമാക്കി.

dot image
To advertise here,contact us
dot image