
May 14, 2025
07:10 AM
തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു. ബിജു പ്രഭാകറിന്റെ ഒഴിവിലേക്കാണ് നിയമനം. ബിജു പ്രഭാകർ അവധിയിൽ പോയപ്പോൾ പ്രമോജ് ശങ്കറാണ് ചുമതല വഹിച്ചിരുന്നത്. നിലവിൽ ജോയിന്റ് എംഡിയാണ് പ്രമോജ്. സ്വിഫ്റ്റ് സിഎംഡി ചുമതലയും പ്രമോജ് ശങ്കറിന് നൽകി. ഐഒഎഫ്എസ് ഉദ്യോഗസ്ഥനാണ്.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്ന്ന് ബിജു പ്രഭാകർ പദവിയിൽ മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു.
എന്നാൽ ഗണേഷ് കുമാറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടുതല് ചുമതലകള് ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആര്ടിസി എംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാന് താല്പര്യമുണ്ടെന്ന് സര്ക്കാറിനെ അറിയിച്ചതെന്നുമായിരുന്നു ബിജു പ്രഭാകറിന്റെ പ്രതികരണം. മൂന്ന് വര്ഷവും എട്ട് മാസവും നീണ്ട സേവനത്തിന് ശേഷം കെഎസ്ആര്ടിസി സിഎംഡി പദവിയില് നിന്നും രണ്ടര വര്ഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയില് നിന്നുമാണ് ബിജു പ്രഭാകര് ഐഎഎസ് ചുമതല ഒഴിഞ്ഞത്.